2012, ജൂൺ 11, തിങ്കളാഴ്‌ച

വെള്ളാരംകണ്ണുകളും നീലിഭ്രിന്ഗാദിയും

                              
                            വെള്ളാരംകണ്ണുകളും  നീലിഭ്രിന്ഗാദിയും 


തികച്ചും വിരസമായ ഒരു ദിവസം. രാവിലെ ഭര്‍ത്താവിനെ ഓഫീസിലേക്കും മോനെ സ്കൂളിലേക്കും പറഞ്ഞയച്ചു കഴിഞ്ഞാല്‍ മിക്കവാറും എല്ലാ ദിവസവും ഇങ്ങനെ തന്നെ .പിന്നെ അഭ്യസ്തവിദ്യയും തൊഴില്‍രഹിതയുമായ  മിക്കവാറുമെല്ലാ പ്രവാസി  വീട്ടമ്മമാരേയുംപോലെ ചാനലായ   ചാനെലുകളിലേക്കൊരു   മൂക്കുകുത്തലാണ് . അങ്ങനെയൊരു ദിവസമാണ് വീട്ടമ്മമാര്‍ക്കുള്ള സൌന്ദര്യസംരക്ഷണപാഠങ്ങള്‍ കണ്ടത്.കേശ സംരക്ഷണമാണു വിഷയം. ഈശ്വരാ !!! മുപ്പതുകളുടെ പടിവാതില്‍ തുറന്നകത്തു കയറിയതെയുള്ളൂ. രാവിലെ തന്നെ പയ്പ്പിലൂടെ വരുന്ന ചൂടുള്ള ഉപ്പുവെള്ളം എന്റെ കാര്‍കൂന്തലിനെ നിഷ്ക്കരുണം ശിക്ഷിച്ചിരിക്കുന്നു.തലമുടി മാത്രമോ മുഖത്ത് അവിടവിടെയായി കരിമoന്ഗല്ല്യം വീണു തുടങ്ങിയിരിക്കുന്നു. ഒരുപാടു സ്വപ്നം കണ്ട പ്രവാസജീവിതത്തിന്റെ തിരുശേഷിപ്പുകള്‍.  എനിക്കെന്തോ   കാത്വേച്ചിയെ ഓര്‍മ വന്നു. ഞങ്ങളുടെ കൊച്ചു ഗ്രാമത്തിനുമപ്പുറo കാണാത്ത, കൊഴിഞ്ഞു കുറ്റിചൂലുമാതിരിയായെങ്കിലും അവശേഷിച്ച  മുടിനാരുകളില്‍  നീലി ഭ്രി ന്ഗാ ദി തൈലം പതിവായി തേയ്ക്കുന്ന കാത്വേച്ചി. കല്യാണത്തിനു വെപ്പുമുടി വയ്ക്കാന്‍ ഇഷ്ടമില്ലാത്ത ,, നിറയെ മുല്ലപൂവ്  ചൂടാന്‍ ആഗ്രഹിക്കുന്ന  കാത്വേച്ചി.



അന്നൊരിക്കല്‍….

എന്റെയൊരു ബന്ധുവാണ് കാത്വേച്ചി എന്ന കാര്‍ത്ത്യായനിദേവി. വെള്ളാരം കണ്ണുകളുള്ള, നീണ്ടു മുട്ടറ്റം കോലന്‍മുടിയുള്ള, നല്ല വെളുത്ത കാത്വേച്ചി. എന്റെ ബാല്യത്തിലെ എന്സൈക്ലോപെഡിയ. കാത്വേച്ചിയെ കുറിച്ചുള്ള ആദ്യഓര്‍മ്മകള്‍ എന്നെയെത്തിക്കുന്നത് നഴ്സറി ക്ലാസ്സിലേക്കാണ്.  കാത്വേച്ചി അന്ന് എട്ടിലോ ഒമ്പതിലോ ആണ്. ഞങ്ങള്‍ ചെറിയ കുട്ടികള്‍ നേരത്തെ ഉച്ചഭക്ഷണം കഴിച്ചു കളിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും വലിയ കുട്ടികള്‍ ഊണ്‍ കഴിഞ്ഞു കൈ കഴുകാന്‍ പൈപ്പിന്‍ചുവട്ടില്‍ എത്തുന്നത്‌. എന്നെ കണ്ടു ചേച്ചി അടുത്തുവന്നു ഞാന്‍ ചോര്‍ മുഴുവന്‍ കഴിച്ചോ എന്നു ചോദിച്ചപ്പോള്‍ എന്‍റെ കൂട്ടുകാര്‍ മുഴുവനുമെന്റെ അടുത്തു വന്നു. വെല്‍വെറ്റ് പാവാട ധരിച്ച ചേച്ചി എന്‍റെ ചേച്ചിയാനെന്നും ചേച്ചിയുടെ അച്ഛന്‍ ഗള്‍ഫിലാണെന്നും പറയുന്നതില്‍ എനിക്കൊരഭിമാനമൊക്കെ തോന്നി.

സ്കൂളിനും വീടിനുമപ്പുറം ഒരുപാടു വര്‍ണക്കാഴ്ചകളുള്ള ഒരു ലോകമുണ്ടെന്ന പ്രാഥമികമായ അറിവ്  എനിക്കാദ്യം പകര്‍ന്നുതന്നത്ചേച്ചിയാണ്.  വിസയും വിമാന ടിക്കെറ്റും കൂടാതെ എന്‍റെ ഭാവനകളെ എത്ര തവണ  കാത്വേച്ചി ഗള്‍ഫിലെത്തിച്ചിരിക്കുന്നു. ചേച്ചിയുടെ അച്ഛന്‍റെ ഓഫീസിലെ എ സി, അറബികള്‍ വെറുതെയിരിക്കുമ്പോള്‍ കഴിക്കുന്ന ഈന്തപഴം , അറബിപെണ്ണുങ്ങളുടെ തുടുത്ത നിറം(ഏതാണ്ട് ചേച്ചിയുടെ നിറമുണ്ടത്രേ!), അവിടെ വളരെ 'ചീപ്പ്‌' ആയി കിട്ടുന്ന  നല്ല തിളക്കമുള്ള സ്വര്‍ണ്ണം, അങ്ങനെയങ്ങനെ ചേച്ചിയുടെ ഭാവനയിലൂടെ ഞാനറിഞ്ഞ ലോകം. വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹശേഷം ഞാന്‍ പ്രവാസജീവിതമാരംഭിക്കുന്നതിനും മുമ്പേ ഈ കാഴ്ചകള്‍ എന്റെ കണ്ണില്‍ ചേച്ചി വരച്ചിട്ടിരുന്നു, ജീവിതത്തിലൊരിക്കലും ഇന്നേവരെ കാത്വേച്ചി കണ്ടിട്ടില്ലാത്ത കാഴ്ചകള്‍. ചേച്ചിയുടെ ലോകവിവരം ഗള്‍ഫില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. സിനിമനടന്‍ മമ്മൂട്ടി ഭാര്യയെ പേടിയുള്ളയാളണെന്നും ലുങ്കിമുണ്ട്‌ ഉടുത്താല്‍ പോലും അതീവസുന്ദരനാണെന്നും ചേച്ചി പറഞ്ഞുതന്നപ്പോള്‍ സില്‍ക്ക് ലുങ്കി മടക്കിക്കുത്തി സാക്ഷാല്‍ മമ്മൂട്ടി എന്‍റെ കണ്മുംപിലൂടെ എത്രതവണ നടന്നിരിക്കുന്നു!!!!!!!!!!!!

എന്തിനു മമ്മൂട്ടി? കാത്വേച്ചിയുടെ അമ്മയ്ക്ക് പ്രസവവേദന കടുത്തപ്പോള്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് ചേച്ചിക്ക് കാര്‍ത്യായനീദേവി എന്നു പേരിട്ട തെന്നറിഞ്ഞപ്പോള്‍   കാത്വേച്ചി ദേവിയുടെ സ്വന്തം ആളുതന്നെ എന്നു ഞാനുറപ്പിച്ചു .മണ്ണുതിന്ന കണ്ണന്‍റെ വായില്‍ ഭൂലോകം കണ്ട യശോധയെപ്പോലെ കാത്വേച്ചിയുടെ വെള്ളാരംകണ്ണുകളില്‍ ലോകം കണ്ടു എന്‍റെ ബാല്യം പകച്ചു നിന്നു.


 ശനിയാഴ്ച്ചദിവസങ്ങളിനാണ് ഞാന്‍ ഏറ്റവുമധികം കാത്വേച്ചിയുടെകൂടെ കഴിയാറുള്ളത്. ഉച്ചക്കൂണുകഴിഞ്ഞു ചേച്ചിയുടെകൂടെ ഉറങ്ങിയെഴുന്നേറ്റാല്‍ എന്‍റെ ലക്‌ഷ്യം ചേച്ചിയുടെ അച്ഛന്‍ ഗള്‍ഫില്‍നിന്നു കൊണ്ടുവന്ന ക്യുട്ടെക്സിടലാണ് . അത്രയും മിനുസമുള്ള  ക്യുട്ടെക്സ് ഞാനന്നുവരെ കണ്ടിട്ടില്ല . ഏതാണ്ട് 20 മില്ലി മാത്രമുള്ള രണ്ടുകുപ്പികള്‍. അതിലൊന്നെങ്കിലും എനിക്കുതന്നിരുന്നെങ്ങില്‍…. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കുപ്പികളിലെ ക്യുട്ടെക്സ്  അത്രയുമളവില്‍ തന്നെയിരുന്നു. ഹും തിന്നൂല്ല തീറ്റിക്കയുമില്ല… എന്‍റെ അച്ഛനു ഗവണ്മെന്റ് ജോലിക്കുപോകേണ്ട വല്ല കാര്യവുമുണ്ടോ? ഗവണ്മെന്റ് പിരിച്ചുവിട്ടിട്ടാണെങ്കിലും വേണ്ടില്ല അച്ഛന്‍ ഒന്നു ഗള്‍ഫില്‍ പോയാമാതിയായിരുന്നു.




 
ഇതളുകള്‍ കൊഴിഞ്ഞിരിക്കുന്നു ഒപ്പം എന്‍റെ ബാല്യവും  കാത്വേച്ചി യുടെ കൌമാരവും. പഠനം പാതിവഴിയില്‍ ചേച്ചിയുപേക്ഷിച്ചിരിക്കുന്നു. ചേച്ചിയുടെ കൈവിട്ടു ഞാന്‍ കുറച്ചുകൂടി ദൂരം പോയിരിക്കുന്നു. കുറേകൂടി ഞാന്‍ സോഷ്യലായിരിക്കുന്നു. ഒരുപാടുമാറ്റങ്ങള്‍ ചേച്ചിക്കും  വന്നിരിക്കുന്നു. എന്‍റെ സൌന്ദര്യത്തെകുറിച്ചുള്ള  ധാരണകളും കുറച്ചുകൂടി വിശാലമായിരിക്കുന്നു…. തവിട്ടുനിറമുള്ള സുസ്മിത സെന്‍ മിസ്സ്‌ യുനിവേഴ്സ് കിരീടം തലയിലേറ്റിയതിനുശേഷം എനിക്കെന്തോ കാത്വേച്ചിയെ കാണുമ്പോള്‍ മുമ്പന്തെയത്ര അപകര്‍ഷത തോന്നാറില്ല. പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍റെ നഴ്സറികൂട്ടുകാര്‍ ചേച്ചിയെ തൊട്ടുനോക്കിയതോര്‍ത്തു ചേച്ചി അഭിമാനം കൊണ്ടു. വിവാഹാലോചനകള്‍ ഒരുപാടു നടക്കുന്നുണ്ടായിരുന്നു.. കുറച്ചു വര്‍ഷങ്ങള്കൊണ്ടുതന്നെ ചേച്ചിയെ പെട്ടെന്നുരോഗങ്ങള്‍ കീഴടക്കിയതുമാതിരി….. കാത്വേച്ചിയുടെ ലോകം വീടിനുള്ളിലേക്ക്  ച്ചുരിങ്ങിച്ചുരുങ്ങി വന്നു. ആ നീണ്ടുകറുത്ത മുടി ആളുകളുടെ കണ്ണേറില്‍ കൊഴിഞ്ഞതാണെന്നു കാത്വേച്ചി പിറുപിറുത്തുകൊണ്ടേയിരുന്നു. യു കട്ടും സ്റ്റെപ് കട്ടുമൊക്കെയടിച്ചു ഞാന്‍ സുഷ്മിതയെമാതിരി ക്യാറ്റ് വാക്ക് നടത്തിയപ്പോഴൊക്കെ ചേച്ചി പറഞ്ഞു “ വെട്ടിക്കോ,വെട്ടിക്കോ. ഒടുവില്‍ കല്യാണത്തിനു വെപ്പുമുടി വയ്ക്കണ്ടിവരും. എന്‍റെ മുടിയെത്ര കൊഴിഞ്ഞാലും ഞാന്‍ വെട്ടില്ല….. എനിക്കുകല്യാണത്തിനു മുല്ലപൂവ്  ചൂടാനുള്ളതാണ്"

ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം എന്‍റെ വിവാഹം കഴിഞ്ഞു ഭര്‍ത്താവിനെയുംകൂട്ടി ഞാന്‍ കാത്വേച്ചിയെ കാണാന്‍ ചെന്നു. ചേച്ചിക്കെന്നോട് മനസിന്‍റെ ഉള്ളിലെങ്ങിലും നീരസം തോന്നല്ലെയെന്നു ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. സദ്യയുടെ പകര്‍പ്പും ഞാന്‍ കൂടെ കരുതിയിരുന്നു. പായസം കഴിച്ചു കൊണ്ടിരിക്കെ ചേച്ചി പറഞ്ഞു“എനിക്കു വരണമേന്നുണ്ടയിരുന്നെടി … പക്ഷേ വീട്ടില്‍ …. എല്ലാവരും പറഞ്ഞു ഞാന്‍ വന്നാല്‍…” വെറും അരനിമിഷത്തെ നിശബ്ദത !!!! “ആ പിന്നെ നീ ഗള്‍ഫില്‍പോയി തിരിച്ചു വരുമ്പോള്‍ നിന്‍റെ കോലം ഇങ്ങനെയൊന്നും ആകില്ല … അച്ഛന്‍ പറയാറുണ്ട്  അവിടത്തെ പച്ചവെള്ളം കുടിച്ചാല്‍പോലും തടിക്കുമെന്നു………” ഞാന്‍ വീണ്ടും കാത്വേച്ചിയുടെ വെള്ളാരം കണ്ണുകളിലൂടെ ലോകം കണ്ടുതുടങ്ങി ….

ഭര്‍ത്താവിന്‍റെ കൈപിടിച്ചു ഞാന്‍ യാത്ര തുടര്‍ന്നു. കുറേ ദൂരം ഞങ്ങളൊരുമിച്ചു പിന്നിട്ടിരിക്കുന്നു… കാത്വേച്ചി വരച്ചിട്ടുതന്ന  വര്‍ണ്ണക്കാഴ്ചകള്‍ തേടി ഞാനേറെയലഞ്ഞു. മാളുകളില്‍, മെട്രോയില്‍, കുടുംബസംഗമങ്ങളില്‍, പരദൂഷണക്കംമിറ്റികളില്‍... കാത്വേച്ചിയുടെ വീട്ടിലെ ഷോക്കേസില്‍ ഇന്നുമിരിക്കുന്ന വെള്ളതലമുടിയുള്ള ബൊമ്മ കുട്ടിയെമാതിരി  ഞാനും ചലിച്ചുകൊണ്ടേയിരിക്കുന്നു. എവിടെയാണ്  കാത്വേച്ചി ആ വര്‍ണ്ണക്കാഴ്ചകള്‍.....ചേച്ചിയുടെ വെള്ളാരംകണ്ണുകളിലുടെ ഞാന്‍ കണ്ട കാഴ്ചകള്‍.


ഇന്ന് .

ഞാന്‍ - തലമുടി യു കട്ടില്‍ നിന്നു പരിണമിച്ചു ലേസര്‍, ഷോര്‍ട്ട് സ്റ്റെപ്  എന്നീ ട്ടങ്ങളിലൂടെ ബോയ്‌ കട്ടില്‍ നില്‍ക്കുന്നു.

കാത്വേച്ചി - ഉള്ളില്ലെങ്ങിലും നീളമുള്ള  മുടിയില്‍  നീലിഭ്രിന്ഗാദി  തേച്ചു വെട്ടാതെ നിര്‍ത്തിയിരിക്കുന്നു, മുല്ലപ്പൂവു ചൂടാനുള്ള ദിവസവും കാത്ത്.



2012, ഏപ്രിൽ 8, ഞായറാഴ്‌ച

ജന്മങ്ങള്‍ക്കുമ പ്പുറം


ഈ   ജന്മത്തെക്കുറിച്ച്  അറിയില്ല , പക്ഷെ  കഴിഞ്ഞ   ജന്മത്തിലെനിക്കു  ശത്രുക്കളില്ല !!!!!!!!
കാരണം  കഴിഞ്ഞ  ജന്മത്തിലെ  ശത്രുക്കളത്രേ  ഈ  ജന്മത്തിലെ  മക്കള്‍ ....

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

ആത്മസംവാദം


                   
ഇതൊരുയാത്രയാണ്‌. എന്റെ മാത്രം യാത്ര, അതിനാല്‍ ഇതിലെ കാഴ്ചകള്‍ എന്റെ കണ്ണിനാല്‍ കണ്ടതാണ് . അതുകൊണ്ട് ഒരു ‘ഞാന്‍’ഭാവം  തോന്നിയാല്‍ അത് സ്വാഭാവികം മാത്രം. എന്റെ യാത്രകളില്‍ ഞാന്‍ ഒറ്റക്കല്ല, എന്റെ ആത്മമിത്രവുണ്ട് .

ഇന്ന് ഞാനെന്റെ ആത്മമിത്രത്തെ തിരിച്ചറിഞ്ഞു  ഞാന്‍ വര്‍ഷങ്ങളായി തേടിയലഞ്ഞ  എന്റെ സുഹൃത്ത്‌. ഇങ്ങനെയൊരു സുഹൃതിനയല്ലേ ഞാന്‍ എന്നെ സ്നേഹിച്ചവരോടും എന്നോടു പ്രത്യേകിച്ചൊന്നും ഇല്ലതവരോടും, എന്തിനധികം എന്നോടുതന്നെയും കലഹിച്ചു നടന്നത് !!!!!!!! കലഹം…. എല്ലാത്തിനോടും  കലഹിച്ചു !!!! പിന്നെയെപ്പോഴോ അതോര്‍ത്തു  വിഷമിച്ചു... തുടര്‍ന്നോരിക്കലും അങ്ങനെ ചെയ്യില്ലെന്ന് പ്രതിന്ജ ചെയ്തു… പിന്നെയും തെറ്റിച്ചു…. അങ്ങനെയങ്ങനെ എത്രയെത്ര കലഹങ്ങള്‍ !!!!!



എന്തിനായിരുന്നെന്നു ചോദിച്ചാല്‍ എനികു തന്നെ അറിയില്ല, എന്തുകൊണ്ടാണെന്നും..... പക്ഷെ ഞാനെന്നും ഇങ്ങനെയായിരുന്നു. 
ഞാന്‍ എന്താ ഇങ്ങനെയെന്നു എന്നോടുതന്നെ ഒരു ആയിരം വട്ടമെങ്ങിലും  ചോദിച്ചിട്ടുണ്ടാവും . എന്നിട്ടോ? ഉത്തരം കിട്ടിയോ? ഇല്ല. അല്ലെങ്ങില്‍ത്തന്നെ ആരാണ് ഉത്തരം തരേണ്ടത്‌? ഞാന്‍ തന്നെയല്ലേ. മറ്റാര്‍ക്കും ഉത്തരം തരാന്‍ ആവില്ലല്ലോ, കാരണം എല്ലാ ചോദ്യവും ഞാന്‍ എന്നോടു തന്നെയല്ലേ ചോദിച്ചത്. മറ്റാര്‍ക്കും അറിയകൂടിയില്ല എന്നിലെ  ചോദ്യകര്‍ത്താവിനെ.  എപ്പോഴും   എന്നോടു തന്നെ  ചോദിക്കാനായിരുന്നുവല്ലോ എനിക്കിഷ്ടം. നീണ്ട  32 വര്‍ഷങ്ങള്‍ ഞാന്‍ എന്നോടു തന്നെയല്ലേ  ചോദിച്ചത്? ഒടുവില്‍ ഇനിയും ഉത്തരം  ലഭിച്ചിട്ടില്ലാത്ത  പല ചോദ്യങ്ങള്‍ ഉണ്ടെങ്ങിലും ഇന്നെനിക്കൊരു ചോദ്യത്തിനുത്തരം ലഭിച്ചു. അതാണ് എന്റെ ആത്മമിത്രം !!!!



ഇനിയും മനസിലായില്ല അല്ലെ !!!!! അതു ഞാന്‍ തന്നെയാണ്.

ഇപ്പോള്‍ നിങ്ങള്‍ നിങ്ങളോടു ചോദിക്കുന്നതെന്തനെന്നു എനികറിയാം …. ഹ ഹ  ഹ എന്നോടു ഞാന്‍ തന്നെ ചോദിച്ച അതേ ചോദ്യമല്ലേ? എന്തു കൊണ്ട് ഞാന്‍ തന്നെ എന്നല്ലേ?എന്നെ ഞാനായിമാത്രം കാണാന്‍ മറ്റാര്‍ക്കാണ്  കഴിഞ്ഞുട്ടള്ളതു? ഇത്രമേല്‍ എന്റെ ദുഖങ്ങളില്‍ എന്നോടൊപ്പം ദുഖിച്ചതും എന്റെ സന്തോഷങ്ങളില്‍ ‘അഹങ്ങരിക്കല്ലേ മനസേ’ എന്ന്  പറഞ്ഞു നിര്‍ത്തിയതും ഞാന്‍ തന്നെയല്ലേ. എന്റെ കണ്ണുകളില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍തുള്ളികള്‍ മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളു. പക്ഷെ എന്റെ ഹൃദയം പിടഞ്ഞപ്പോള്‍ അതരിഞ്ഞത്...ഈ ഞാന്‍ മാത്രമല്ലേ… എന്റെ വേദനകള്‍...എന്റെമാത്രം ഗൂഡ സന്തോഷങ്ങള്‍....എല്ലാം അറിഞ്ഞത് ഞാന്‍ മാത്രമല്ലേ !!!!!!!
എന്നും എന്നോടൊപ്പം നിന്ന  ഞാന്‍!!!!!!! ഞാന്‍ എന്ന പാവം ഞാന്‍!!!!!!!!! എന്നിലെ  ‘ഞാന്‍' ആയ  സുഹൃത്തേ നിന്നെ ഈ ഞാന്‍ ഒരുപാടു സ്നേഹിക്കുന്നു വെയ്കിയനെങ്ങിലും നിന്നെ തിരിച്ചറിഞ്ഞല്ലോ !! എന്നിലെ ഞാന്‍ ഉള്ളിടത്തോളം കാലം ഞാന്‍ നിന്നെ സ്നേഹിക്കുന്നു.....

ഇന്നത്തെ യാത്ര അവസാനിപ്പിക്കട്ടെ  ഇനി എന്നു കാണുമെന്നു ചോദിക്കരുതു സുഹൃത്തേ.. നീ എന്നോടുകൂടി എപ്പോഴുമുണ്ടല്ലോ? ഈ യാത്രയില്‍ നീ കാണാത്തതൊന്നും ഞാനും കാണുന്നില്ല. എങ്കിലും നിന്നോടു യാത്രാവിവരണം നടത്തണം എന്നു തോന്നുമ്പോഴെല്ലാം ഞാന്‍ വിവരണം തുടരാം അതു ചിലപ്പോള്‍ നാളെയാകാം അല്ലെങ്ങില്‍ ഒരാഴ്ച , അതുമല്ലെങ്ങില്‍ ഒരു മാസം കഴിഞ്ഞ്....അതുവരെ നമുക്കു നിശബ്ദരായി യാത്ര തുടരാം...........