2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

ആത്മസംവാദം


                   
ഇതൊരുയാത്രയാണ്‌. എന്റെ മാത്രം യാത്ര, അതിനാല്‍ ഇതിലെ കാഴ്ചകള്‍ എന്റെ കണ്ണിനാല്‍ കണ്ടതാണ് . അതുകൊണ്ട് ഒരു ‘ഞാന്‍’ഭാവം  തോന്നിയാല്‍ അത് സ്വാഭാവികം മാത്രം. എന്റെ യാത്രകളില്‍ ഞാന്‍ ഒറ്റക്കല്ല, എന്റെ ആത്മമിത്രവുണ്ട് .

ഇന്ന് ഞാനെന്റെ ആത്മമിത്രത്തെ തിരിച്ചറിഞ്ഞു  ഞാന്‍ വര്‍ഷങ്ങളായി തേടിയലഞ്ഞ  എന്റെ സുഹൃത്ത്‌. ഇങ്ങനെയൊരു സുഹൃതിനയല്ലേ ഞാന്‍ എന്നെ സ്നേഹിച്ചവരോടും എന്നോടു പ്രത്യേകിച്ചൊന്നും ഇല്ലതവരോടും, എന്തിനധികം എന്നോടുതന്നെയും കലഹിച്ചു നടന്നത് !!!!!!!! കലഹം…. എല്ലാത്തിനോടും  കലഹിച്ചു !!!! പിന്നെയെപ്പോഴോ അതോര്‍ത്തു  വിഷമിച്ചു... തുടര്‍ന്നോരിക്കലും അങ്ങനെ ചെയ്യില്ലെന്ന് പ്രതിന്ജ ചെയ്തു… പിന്നെയും തെറ്റിച്ചു…. അങ്ങനെയങ്ങനെ എത്രയെത്ര കലഹങ്ങള്‍ !!!!!



എന്തിനായിരുന്നെന്നു ചോദിച്ചാല്‍ എനികു തന്നെ അറിയില്ല, എന്തുകൊണ്ടാണെന്നും..... പക്ഷെ ഞാനെന്നും ഇങ്ങനെയായിരുന്നു. 
ഞാന്‍ എന്താ ഇങ്ങനെയെന്നു എന്നോടുതന്നെ ഒരു ആയിരം വട്ടമെങ്ങിലും  ചോദിച്ചിട്ടുണ്ടാവും . എന്നിട്ടോ? ഉത്തരം കിട്ടിയോ? ഇല്ല. അല്ലെങ്ങില്‍ത്തന്നെ ആരാണ് ഉത്തരം തരേണ്ടത്‌? ഞാന്‍ തന്നെയല്ലേ. മറ്റാര്‍ക്കും ഉത്തരം തരാന്‍ ആവില്ലല്ലോ, കാരണം എല്ലാ ചോദ്യവും ഞാന്‍ എന്നോടു തന്നെയല്ലേ ചോദിച്ചത്. മറ്റാര്‍ക്കും അറിയകൂടിയില്ല എന്നിലെ  ചോദ്യകര്‍ത്താവിനെ.  എപ്പോഴും   എന്നോടു തന്നെ  ചോദിക്കാനായിരുന്നുവല്ലോ എനിക്കിഷ്ടം. നീണ്ട  32 വര്‍ഷങ്ങള്‍ ഞാന്‍ എന്നോടു തന്നെയല്ലേ  ചോദിച്ചത്? ഒടുവില്‍ ഇനിയും ഉത്തരം  ലഭിച്ചിട്ടില്ലാത്ത  പല ചോദ്യങ്ങള്‍ ഉണ്ടെങ്ങിലും ഇന്നെനിക്കൊരു ചോദ്യത്തിനുത്തരം ലഭിച്ചു. അതാണ് എന്റെ ആത്മമിത്രം !!!!



ഇനിയും മനസിലായില്ല അല്ലെ !!!!! അതു ഞാന്‍ തന്നെയാണ്.

ഇപ്പോള്‍ നിങ്ങള്‍ നിങ്ങളോടു ചോദിക്കുന്നതെന്തനെന്നു എനികറിയാം …. ഹ ഹ  ഹ എന്നോടു ഞാന്‍ തന്നെ ചോദിച്ച അതേ ചോദ്യമല്ലേ? എന്തു കൊണ്ട് ഞാന്‍ തന്നെ എന്നല്ലേ?എന്നെ ഞാനായിമാത്രം കാണാന്‍ മറ്റാര്‍ക്കാണ്  കഴിഞ്ഞുട്ടള്ളതു? ഇത്രമേല്‍ എന്റെ ദുഖങ്ങളില്‍ എന്നോടൊപ്പം ദുഖിച്ചതും എന്റെ സന്തോഷങ്ങളില്‍ ‘അഹങ്ങരിക്കല്ലേ മനസേ’ എന്ന്  പറഞ്ഞു നിര്‍ത്തിയതും ഞാന്‍ തന്നെയല്ലേ. എന്റെ കണ്ണുകളില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍തുള്ളികള്‍ മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളു. പക്ഷെ എന്റെ ഹൃദയം പിടഞ്ഞപ്പോള്‍ അതരിഞ്ഞത്...ഈ ഞാന്‍ മാത്രമല്ലേ… എന്റെ വേദനകള്‍...എന്റെമാത്രം ഗൂഡ സന്തോഷങ്ങള്‍....എല്ലാം അറിഞ്ഞത് ഞാന്‍ മാത്രമല്ലേ !!!!!!!
എന്നും എന്നോടൊപ്പം നിന്ന  ഞാന്‍!!!!!!! ഞാന്‍ എന്ന പാവം ഞാന്‍!!!!!!!!! എന്നിലെ  ‘ഞാന്‍' ആയ  സുഹൃത്തേ നിന്നെ ഈ ഞാന്‍ ഒരുപാടു സ്നേഹിക്കുന്നു വെയ്കിയനെങ്ങിലും നിന്നെ തിരിച്ചറിഞ്ഞല്ലോ !! എന്നിലെ ഞാന്‍ ഉള്ളിടത്തോളം കാലം ഞാന്‍ നിന്നെ സ്നേഹിക്കുന്നു.....

ഇന്നത്തെ യാത്ര അവസാനിപ്പിക്കട്ടെ  ഇനി എന്നു കാണുമെന്നു ചോദിക്കരുതു സുഹൃത്തേ.. നീ എന്നോടുകൂടി എപ്പോഴുമുണ്ടല്ലോ? ഈ യാത്രയില്‍ നീ കാണാത്തതൊന്നും ഞാനും കാണുന്നില്ല. എങ്കിലും നിന്നോടു യാത്രാവിവരണം നടത്തണം എന്നു തോന്നുമ്പോഴെല്ലാം ഞാന്‍ വിവരണം തുടരാം അതു ചിലപ്പോള്‍ നാളെയാകാം അല്ലെങ്ങില്‍ ഒരാഴ്ച , അതുമല്ലെങ്ങില്‍ ഒരു മാസം കഴിഞ്ഞ്....അതുവരെ നമുക്കു നിശബ്ദരായി യാത്ര തുടരാം...........


2 അഭിപ്രായങ്ങൾ:

Sidheek Thozhiyoor പറഞ്ഞു...

ഈ യാത്രയില്‍ നീ കാണാത്തതൊന്നും ഞാനും കാണുന്നില്ല.
ഇതെന്താപ്പോ സംഭവം !

Unknown പറഞ്ഞു...

ഇതെന്താ ഒരു കൊള്ളിമീൻ പൊലെ 3 പോസ്റ്റും ഇട്ടു കരക്കു കയറി ഇരിക്കുന്നതു. ഇതു ശരിയല്ല. നന്നായി എഴുതിയ ഒരു പൊസ്റ്റ് പിന്നെയും വേറെ പോസ്റ്റുകൾ കാണുമെന്നു കരുതി വായിൽ നോക്കി ഇരിക്കേണ്ട ഗതികേടു ഉണ്ടാക്കി തന്നിട്ടു മിടുക്കു കാണിക്കരുതു.